ഗ്ലോബൽ ബൈബിൾ മാസത്തിൽ പങ്കെടുത്തതിന് നന്ദി!

ഗ്ലോബൽ ബൈബിൾ മാസത്തിൽ പങ്കെടുത്തതിന് നന്ദി!

30 ദിവസം ദൈവവചനം വായിക്കാൻ നിങ്ങൾ പ്രതിജ്ഞാബദ്ധരായി … അത് നിങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്.

ഈ നവംബറിൽ ബൈബിളുമായി ഇടപഴകുന്ന 3,000,000-ൽ അധികം ആളുകളോടൊപ്പം നിങ്ങളും ചേർന്നു.

നിങ്ങൾ ചേർന്ന ആ ആളുകളിൽ ഒരാളായിരുന്നു പമേല.

വളർന്നുവരുമ്പോൾ, പമേലയ്ക്ക് ഏറെ വേദനയും മുറിവുകളും താൻ ആരാണെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. അപ്പോഴാണ് അവൾ ബൈബിളിലേക്ക് തിരിഞ്ഞത്, വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു പ്ലാൻ കണ്ടെത്തിയത്.

“എന്റെ വ്യക്തിത്വം യേശു ഇതിനകം എനിക്ക് നൽകിക്കഴിഞ്ഞിരുന്നു എന്ന് ദൈവവചനം എനിക്ക് കാണിച്ചുതന്നു. ഞാൻ അത് അതുവരെ കണ്ടെത്തിയിരുന്നില്ല എന്നു മാത്രം. ആ സത്യം എല്ലാം മാറ്റിമറിച്ചു.”

പമേല, മെക്സിക്കോ

ഗ്ലോബൽ ബൈബിൾ മാസം അവസാനിക്കുകയായിരിക്കാം, പക്ഷേ ദൈവവചനം ഒരു കാലത്തേക്ക് മാത്രമുള്ളതല്ല. പമേലയുടെ ജീവിതത്തെ മാറ്റിയതുപോലെ, സത്യം നിങ്ങളെയും രൂപാന്തരപ്പെടുത്താൻ അനുവദിക്കുമ്പോൾ, അത് നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കേണ്ടതാണ്.

അതുകൊണ്ട് മുന്നോട്ട് പോകൂ! അവന്റെ വചനത്തിലൂടെ ദൈവവുമായി ബന്ധപ്പെടുന്നത് തുടരൂ, അടുത്തതായി അവൻ എന്തു ചെയ്യുമെന്ന് കാണൂ…

ബൈബിൾ ആപ്പ് തുറക്കുക

Share this post:

പ്രത്യാശ അസാധ്യമെന്ന് തോന്നിയപ്പോൾ, ദൈവം ആലിസിനെ കണ്ടുമുട്ടി.

Alice-Story-Header-2026-11

ഉള്ളടക്ക മുന്നറിയിപ്പ്: താഴെ പറയുന്ന കഥയിൽ സ്വയം മുറിവേൽപ്പിക്കൽ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുന്നു, ഇത് ചില വായനക്കാരെ അസ്വസ്ഥരാക്കിയേക്കാം.

പ്രത്യാശ അസാധ്യമെന്ന് തോന്നിയപ്പോൾ, ദൈവം ആലിസിനെ കണ്ടുമുട്ടി.

ആലിസിന് പതിനാറ് വയസ്സുള്ളപ്പോൾ, വേദനയിലും നഷ്ടത്തിലും കുടുങ്ങിപ്പോയതായി അവൾക്ക് തോന്നി, വിഷാദവും ഒറ്റപ്പെടലും അവളെ കീഴടക്കി.

പ്രത്യാശയില്ലായ്മ വർധിച്ചുവന്നപ്പോൾ, ഒരു രാത്രി അവൾ സ്വന്തം ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് വിശദീകരിക്കാനാവാത്തത് സംഭവിച്ചത്.

തന്റെ ബഹുനില ഫ്ലാറ്റിന്റെ വക്കിൽ നിൽക്കുമ്പോൾ, പെട്ടെന്നുണ്ടായ ഒരു കാറ്റ് അവളെ മുന്നോട്ടല്ല, പിന്നോട്ട് മുറിയിലേക്ക് വീഴ്ത്തി.

നിലത്ത് കിടന്ന്, സ്തബ്ധയായി കരയുമ്പോൾ, അയൽക്കാരിയിൽ നിന്ന് പള്ളിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഒരു സന്ദേശം ആലിസിന് ലഭിച്ചു. അവൾ പോകാൻ സമ്മതിച്ചു, അവിടെ വെച്ചാണ് അവൾ ആദ്യമായി ബൈബിൾ ആപ്പ് കണ്ടെത്തിയത്.

പ്രത്യാശ അസാധ്യമെന്ന് തോന്നിയപ്പോൾ, ദൈവം ആലിസിനെ കണ്ടുമുട്ടി.

അവൾ ഒരു ബൈബിൾ പ്ലാൻ ആരംഭിച്ചു, അതിലൂടെ അവൾ പ്രത്യാശ അനുഭവിക്കുകയും തന്റെ ജീവിതം യേശുവിന് സമർപ്പിക്കുകയും ചെയ്തു.

ഇന്ന്, തന്നെ യേശുവിലേക്ക് പരിചയപ്പെടുത്തിയ അതേ ആപ്പിലൂടെ ഒരു യൂവേർഷൻ പങ്കാളി എന്ന നിലയിൽ ആലിസ് ബൈബിൾ പ്ലാനുകൾ സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അവൾ പ്രത്യാശ നിറഞ്ഞവൾ മാത്രമല്ല — അവൾ അത് പകർന്നുനൽകുകയും ചെയ്യുന്നു.

നിങ്ങളുടെ ജീവിതത്തിൽ ദൈവത്തെ അത്യധികം ആവശ്യമുള്ള ആരെങ്കിലുമുണ്ടോ? അവരെ ബൈബിൾ ആപ്പിന് പരിചയപ്പെടുത്തുക, അവരെ പ്രത്യാശയാൽ നിറയ്ക്കാൻ ദൈവത്തോട് അപേക്ഷിക്കുക.

Share this post:

കുട്ടികൾ ദൈവവചനത്തെ സ്നേഹിക്കാൻ തുടങ്ങുന്നു…

കുട്ടികൾ ദൈവവചനത്തെ സ്നേഹിക്കാൻ തുടങ്ങുന്നു…

ജോഷ്വ കുട്ടികൾക്കായുള്ള ഒരു ബൈബിൾ പ്രോഗ്രാമിൽ പോയപ്പോൾ, അവൻ ബൈബിൾ ആപ്പ് ഫോർ കിഡ്‌സ് കണ്ടെത്തി. അപ്പോഴാണ് എല്ലാം മാറിയത്.

അന്ധനായി ജനിച്ച അവൻ, ദൈവവചനം വെറുതെ കേട്ടാൽ മതിയെന്ന് മനസ്സിലാക്കി, പെട്ടെന്നുതന്നെ ബൈബിളിനോട് പ്രണയത്തിലായി.

തന്റെ മകനിലുണ്ടായ ആ രൂപാന്തരപ്പെടുത്തുന്ന സന്തോഷം കണ്ട്, അവന്റെ പിതാവ് സഭയിൽ പോയി അതേ ദിവസം തന്നെ തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിച്ചു. അധികം വൈകാതെ, അവരുടെ കുടുംബം മുഴുവൻ യേശുവിനെ സ്വീകരിച്ചു.

ഇപ്പോൾ ജോഷ്വയും അവന്റെ മാതാപിതാക്കളും അവരുടെ പ്രാദേശിക സഭയിൽ ശുശ്രൂഷ ചെയ്യുന്നു, ദിവസവും ഒരുമിച്ച് ബൈബിൾ വായിക്കുന്നു, കൂടാതെ ബൈബിൾ ആപ്പ് ഫോർ കിഡ്‌സ് മറ്റുള്ളവരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നു.

നിങ്ങളുടെ ജീവിതത്തിലുള്ള കുട്ടികൾ ദൈവവചനത്തെ സ്നേഹിക്കാൻ തുടങ്ങണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആഗോള ബൈബിൾ മാസത്തോടനുബന്ധിച്ച്, ബൈബിൾ ആപ്പ് ഫോർ കിഡ്‌സ് പരിശോധിക്കൂ, സംവാദാത്മകമായ ബൈബിൾ കഥകളിലൂടെ കുട്ടികളെ തിരുവെഴുത്തിലേക്ക് പരിചയപ്പെടുത്തൂ. ⬇️

ബൈബിൾ ആപ്പ് ഫോർ കിഡ്‌സ് തുറക്കുക

Share this post:

ദൈവവചനത്തിന് നിങ്ങളുടെ സമൂഹത്തെ മാറ്റാൻ കഴിയും.

ജോർജ് കൊച്ചുകുട്ടികൾക്ക് തിരുവചനം വായിച്ചുകൊടുക്കുന്നു

കെനിയയിലെ കിബേറ ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിൽ ഒന്നാണ്. ജീവിതം അസാധ്യമെന്ന് തോന്നാം. ഓരോ ദിവസവും ഒരു വെല്ലുവിളിയാണ്, പലരും ഒരു പോംവഴിയും കാണുന്നില്ല.

ദൈവവചനത്തിന് നിങ്ങളുടെ സമൂഹത്തെ മാറ്റാൻ കഴിയും.

“ആളുകൾ പ്രത്യാശയ്ക്കായി കൊതിക്കുന്നു. അവർക്ക് ദൈവവചനം വേണം, പക്ഷേ അത് പറഞ്ഞുകൊടുക്കാൻ ആരുമില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ ആയിരിക്കാൻ തിരഞ്ഞെടുക്കുന്നത്.”

ജോർജ്, കെനിയ

കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ സഹായിക്കുന്നതിനായി ജോർജ് കിബേറയിൽ ഒരു സ്കൂൾ തുടങ്ങി. കൂടാതെ, അവർക്ക് മറ്റൊന്നുകൂടി നൽകാനുള്ള ഒരു വഴി അദ്ദേഹം കണ്ടെത്തിത്തിയിരിക്കുന്നു—ബൈബിൾ ആപ്പ് ലൈറ്റിലൂടെ ദൈവവചനത്തിലേക്കുള്ള പ്രവേശനം.

കിബേറ പോലുള്ള സ്ഥലങ്ങൾക്കുവേണ്ടിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ആളുകൾക്ക് ഓഫ്‌ലൈനിൽ ബൈബിൾ ലഭ്യമാക്കാനും അതുമായി ഇടപഴകാനും കഴിയും.

ദൈവവചനത്തിന് നിങ്ങളുടെ സമൂഹത്തെ മാറ്റാൻ കഴിയും.

ഇപ്പോൾ ജോർജ്ജ് തനിക്ക് ചുറ്റുമുള്ള എല്ലാവരുമായും ‘ബൈബിൾ ആപ്പ് ലൈറ്റ്’ (Bible App Lite) പങ്കുവെക്കുന്നു; അത് അദ്ദേഹത്തിൻെറ മുഴുവൻ സമൂഹത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്!

“എനിക്കറിയാവുന്ന എല്ലാവരുമായും ഞാൻ ബൈബിൾ പങ്കുവെക്കുന്നു. ഇപ്പോൾ അത് എല്ലായിടത്തും പടരുകയാണ്. ദൈവവചനം നിമിത്തം സമൂഹം മാറിക്കൊണ്ടിരിക്കുന്നു.”

ബൈബിൾ ആപ്പ് ലൈറ്റ് (Bible App Lite) ഉപയോഗിച്ച് എവിടെയും എപ്പോഴും ഓഫ്‌ലൈനായി ദൈവവചനവുമായി ബന്ധപ്പെടുക.

Bible App Lite അനുഭവിച്ചറിയൂ

Share this post:

ബൈബിൾ എല്ലായിടത്തുമുണ്ട്

ബൈബിൾ എല്ലായിടത്തുമുണ്ട്

ടൈംസ് സ്ക്വയർ. പിക്കഡില്ലി സർക്കസ്. ഒസാക്ക.

ഈ മാസം, ആവേശകരമായ ഒരു രീതിയിൽ ഞങ്ങൾ ദൈവവചനം ആഘോഷിക്കുകയാണ്! ഇന്ന് ബൈബിൾ ആഘോഷിക്കപ്പെടുന്ന ചില സ്ഥലങ്ങൾ ഇതാ…

ബൈബിൾ എല്ലായിടത്തുമുണ്ട്
ബൈബിൾ എല്ലായിടത്തുമുണ്ട്
ബൈബിൾ എല്ലായിടത്തുമുണ്ട്

ഈ പ്രശസ്തമായ സ്ഥലങ്ങളിൽ ബൈബിളിനെ ഉയർത്തിക്കാട്ടുന്നത്, ദൈവവചനത്തിലേക്കു മടങ്ങിവരാനോ അത് ആദ്യമായി പരിചയപ്പെടാനോ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു അവസരമാണ്.

ഈ ആഘോഷം ലോകമെമ്പാടും നടക്കുകയാണ്, നിങ്ങൾക്കും അതിന്റെ ഭാഗമാകാം.

നിങ്ങൾ ബൈബിൾ തുറക്കുന്ന ഓരോ തവണയും, നിങ്ങളെ മാറ്റാൻ ദൈവവചനത്തിന്റെ സത്യത്തെ നിങ്ങൾ ക്ഷണിക്കുകയാണ്.

ആപ്പ് തുറക്കുക

Share this post: